പത്തനംതിട്ട: രാജ്യ തലസ്ഥാനത്ത് കൊടുമ്പിരികൊള്ളുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സമര സായാഹ്നം സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മുതൽ അർദ്ധരാത്രി വരെയാണ് പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.