പത്തനംതിട്ട : കർഷകസമരം ഒത്തുതീർപ്പാക്കണമെന്ന് വിശ്വകർമ്മ യുവജനവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുബിൻകെ.സുനിൽ അദ്ധ്യക്ഷനായിരുന്നു. കോന്നി,അടൂർ,കോഴഞ്ചേരി താലൂക്ക് കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. വിശ്വകർമ്മ സമുദായത്തിന് അനുവദിച്ചിട്ടുള്ള നാമമാത്ര സംവരണ റൊട്ടേഷൻ പുനഃക്രമീകരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ശരത് എസ്.ആചാരി,ജില്ലാ സെക്രട്ടറി സുജിത്ത് സുരേഷ്,എസ്. ഗോവിന്ദരാജ്, ടി.കെ.പ്രദീപ്,കെ.സി.രാജഗോപാൽ,വിശ്വജിത്ത് ജി.ആചാരി,അഭിരാം.എ, അതുൽകുമാർ ,എ, സിധിൻ രാജ്, വൈശാഖ് പാർത്ഥസാരഥി, അജിത്ത് കെ എന്നിവർ പങ്കെടുത്തു.