 
മല്ലപ്പള്ളി: പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകയുടെ നവീകരിച്ച ദേവാലയ കൂദാശ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ.ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പയുടെയും, തിരുവനന്തപുരം കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പായുടെയും കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് എബ്രഹാം മാർ പൗലോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ മോസ്റ്റ്.റവ.ഡോ.തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടന പ്രസംഗം നടത്തി. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ, എം.എൽ.എ മാത്യു ടി തോമസ്, മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ്, ഭദ്രാസന സെക്രട്ടറി ടി.എസ്.ഫിലിപ്പ്,റവ.കുര്യൻ തോമസ്,റവ.നവീൻ മാത്യു തോമസ്,റവ.ജോർജ് ജേക്കബ്,വി.തോമസ് മാത്യു,പള്ളി പുനരുദ്ധാരണ കമ്മിറ്റി കൺവീനർ വർഗീസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.ഇന്നലെ രാവിലെ 8.30 ന് വിശുദ്ധകുർബാനയെ തുടർന്ന് ഇടവകദിന സമ്മേളനവും ശതാബ്ദി പരിപാടികളും ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ വർഗീസ് കുരുവിള ,ശോശാമ്മ വർഗീസ്,കെ.റ്റെറ്റസ് എന്നിവർ പ്രസംഗിച്ചു.