 
ആറന്മുള : ആറന്മുള പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ഷീജാ ടി.ടോജിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 10ാം വാർഡായ മണപ്പള്ളിയിൽ നിന്നാണ് ഷീജ വിജയിച്ചത്. മാലക്കരയിൽ നിന്ന് വിജയിച്ച എൻ.എസ്. കുമാറിനെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു.
യോഗത്തിൽ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, വി.ആർ. ഉണ്ണിക്കൃഷ്ണൻ നായർ, ഷാജി ചാക്കോ , കെ.ശിവപ്രസാദ്, പി.എം.ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ആകെയുള്ള 18 സീറ്റിൽ പത്തും യു.ഡി.എഫ് നേടിയപ്പോൾ 5 എണ്ണം എൽ.ഡി.എഫും 3 എണ്ണം എൻ.ഡി.എയുമാണ് കരസ്ഥമാക്കിയത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.