പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 389 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും, 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 367 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ജില്ലയിൽ ഇതുവരെ 28,556 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 24,017 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കോവിഡ് ബാധിനായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. ഗുരുവായൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ട തിരുവല്ല സ്വദേശി (48)ക്കാണ് പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 216 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23630 ആണ്. ജില്ലക്കാരായ 4750 പേർ ചികിത്സയിലാണ്.