28-sndp-pdm
എസ് എൻ ഡി പി യോഗം പന്തളം യൂണിയൻ യുവതി യുവാക്കൾക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു'

മാവേലിക്കര: എസ്.എൻ.ഡി.പി യോഗത്തെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. യൂണിയന്റെ ആഭിമുഖ്യത്തിൽ മാങ്കാംകുഴി ശാഖയിൽ യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജനതയുടെ സർവേത്മകമായ വളർച്ച ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത തത്വദർശനത്തിലൂടെയാണ് യോഗം മുന്നേറിയത്. ഗുരു ദർശനത്തിന്റെ സാക്ഷാത്ക്കാരമാണ് യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ കടന്നു വന്നതിനു ശേഷം നടപ്പിലാക്കിയത്. മഹാഗുരുവിനേയും യോഗത്തിനേയും അപമാനിക്കുവാൻ ചില നവമാദ്യങ്ങളിലൂടെ കള്ള പ്രചരണവും കള്ളക്കേസുകളും നൽകുകയാണ്. സാമൂഹ്യവും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആരോഗ്യപരമായും സമുദായത്തെ ഉന്നതിയിലെത്തിക്കുവാൻ നേതൃത്വത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ്, ശിവരാമൻ മാങ്ങാംകുഴി,രേഖ അനിൽ, അനിൽ ഐസെസ്റ്റ്,സുരേഷ് മുടിയൂർകോണം, ഉദയൻ പാറ്റൂർ, അജീന്ദ്രൻ, ജനാർദ്ധനൻ,കാർത്തികേയൻ എന്നിവർ സംസാരിച്ചു.