ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗം കൂടിയായ ജെബിൻ പി.വർഗീസ് ഇക്കുറി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും . ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായ ഇദ്ദേഹം വെണ്മണി ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്. അരീക്കര ഡിവിഷൻ പ്രതിനിധിയും മുളക്കുഴ ഗ്രാമ പഞ്ചായത്ത് മുൻ അദ്ധ്യക്ഷയുമായ കെ.ആർ.രാധാബായി ആയിരിക്കും വൈസ് പ്രസിഡന്റ്. ഭരണകക്ഷിയായ എൽ.ഡി.എഫിന് ഇക്കുറി ഭരണ തുടർച്ചയാണ്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴ് അംഗങ്ങളാണുള്ളത് .