പൂക്കോട്: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബി.ജെ.പി. വീട്ടമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സംശയമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ക്രിസ്മസ് ദിനത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയുണ്ട്.വാർഡ് കൺവീനർ അരുൺരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയൻ, വനിതാമോർച്ച കൺവീനർ ശ്രീലേഖ സജീവ്, യുവമോർച്ച പ്രസിഡന്റ് അജോജോയ് എന്നിവർ സംസാരിച്ചു.