പത്തനംതിട്ട: പണറായി സർക്കാരിന്റെ നേട്ടം വാഗ്ദ്ധാന ലംഘനം മാത്രമാണെന്ന് പെൻഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പെൻഷൻ, ശമ്പള വർദ്ധനവ്, ക്ഷാമ ബത്ത കുടിശിഖ വിതരണം, ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയവ നട‌പ്പാക്കിയിട്ടില്ല. യോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംഘ് ജില്ലാ പ്രസിഡന്റ് ടി.ഡി.സാബു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൊച്ചുണ്ണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആർ. എസ്. അനിൽകുമാർ, എം.ആർ.ദാസപ്പൻ, പി.ശ്രീനിവാസൻ, പി.വി ശിവരാമൻനായർ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.