
ആലപ്പുഴ: ബ്രഡ് കയറ്റിവന്ന എയ്സർ വാൻ ബൈക്കിലിടിച്ച് കോൺഗ്രസ് ബൂത്ത് സെക്രട്ടറി മരിച്ചു. വഴിച്ചേരി വാർഡ് 207-ാം നമ്പർ ബൂത്ത് സെക്രട്ടറിയും കോസ്റ്റൽ മണ്ഡലം എക്സികുട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ് ജോസഫ് (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ വഴിച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. റൈനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ എയ്സ് ഇടിച്ച് കുറച്ചു ദൂരം വലിച്ചുകൊണ്ടു പോയി. എയ്സറിന് അടിയിൽപ്പെട റൈറോൾഡിനെ അതു വഴി വന്ന കാളാത്ത് വാർഡ് നഗരസഭ കൗൺസിലർ എ.ഷാനവാസിന്റെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. തുടർന്ന് ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡി. ആശുപത്രിയിലും പിന്നീട് എറണാകുളം ആസ്റ്ററിലും എത്തിച്ചെങ്കികിലും ഇന്നലെ മരിച്ചു. ഭാര്യ: എലിസബത്ത്. മക്കൾ: റിനിയ (സെൻ്റ് ജോസഫ് സ്കൂൾ രണ്ടാംക്ലാസ് വിദ്യാർത്ഥി),അഭയ. സംസ്കാരം ഇന്ന് രാവിലെ 9ന് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ.