ldf

പത്തനംതിട്ട: രണ്ട് യു.ഡി.എഫ് വിമതരുടെയും ഒരു സ്വതന്ത്രയുടെയും പിന്തുണയോടെ പത്തനംതിട്ട നഗരസഭ എൽ.ഡി.എഫ് പിടിച്ചെടുത്തു. 10 വർഷമായി യു.ഡി.എഫിനായിരുന്നു ഭരണം. 33 അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 13 സീറ്റുകൾ.മൂന്ന് എസ്.ഡി.പി.എെ അംഗങ്ങൾ വോട്ടെടുപ്പിൽ വിട്ടു നിന്നു.

അടൂർ: അടൂർ നഗരസഭ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫ് നിലനിർത്തി. 28 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 14 സീറ്റ്.

പന്തളം: എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത പന്തളം നഗരസഭയിൽ ചെർമാൻ സ്ഥാനം ജനറൽ വിഭാഗത്തിനാണെങ്കിലും പാർട്ടി വനിതയ്ക്ക് നൽകി. 33 അംഗ കൗൺസിലിൽ ബി.ജെ.പിക്ക് 18 അംഗങ്ങൾ. അതിൽ 14 വനിതകൾ.

തിരുവല്ല: ഭൂരിപക്ഷമില്ലാത്ത 39 അംഗ കൗൺസിലിൽ വലിയ മുന്നണിയായ യു.ഡി.എഫ് ഭരണം നിലനിർത്തി. യു.ഡി.എഫ് 16, എൽ.ഡി.എഫ് 15, എൻ.ഡി.എ 7 എന്നിങ്ങനെയാണ് കക്ഷിനില. എസ്.ഡി.പി.എെ യു.ഡി.എഫിനെ തുണച്ചപ്പോൾ അവരുടെ അംഗബലം 17 ആയി.

പത്തനംതിട്ട: ചെയർമാൻ - അഡ്വ. ടി. സക്കീർ ഹുസൈൻ (എൽ.ഡി.എഫ്- സി.പി.എം)

അടൂർ: ചെയർമാൻ - ഡി.സജി (എൽ.ഡി.എഫ്- സി.പി.ഐ)

പന്തളം: സുശീല സന്തോഷ് (ബി.ജെ.പി)

തിരുവല്ല: ബിന്ദു ജയകുമാർ (യു.ഡി.എഫ് - കോൺ.)