29-mariamma-john-philip
മറിയാമ്മ ജോൺ ഫിലിപ്പ്

ചെങ്ങന്നൂർ : നഗരസഭാ അദ്ധ്യക്ഷയായി വലിയപള്ളി 27ാം വാർഡ് കൗൺസിലറായ മറിയാമ്മ ജോൺ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങാടിക്കൽ 14ാം വാർഡ് കൗൺസിലർ ജി.ശ്രീജിത്താണ് (ഗോപു പുത്തൻ മഠത്തിൽ) വൈസ് ചെയർമാൻ. ധാരണ പ്രകാരം ആദ്യ രണ്ടു വർഷമാണ് ഇരുവരുടെയും കാലാവധി. നഗരസഭ വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരുവർക്കും ഏഴിനെതിരെ 14 വോട്ടുകൾ വീതം ലഭിച്ചു. 27 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും ഇടതുപക്ഷ മുന്നണി ഇക്കുറി ഒഴിഞ്ഞു നിന്നു. അതേ സമയം ഏഴ് സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷകക്ഷിയായിത്തീർന്ന എൻ.ഡി.എ മുന്നണി ഇരു സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിച്ചു.ആറ് കൗൺസിൽ അംഗങ്ങളാണ് അദ്ധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത്. വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും സത്യപ്രതിജ്ഞ ചെയ്ത് അതാത് സ്ഥാനങ്ങളിൽ ചുമതലയേറ്റു.

ഇടതു മുന്നണി കൗൺസിലർമാരായ ലതികാരഘു (വാർഡ് എഴ്),വി ജി.വി (വാർഡ് 20) , (സവിത .വി.എസ് ) എന്നീ മൂന്നു പേരും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. കൂടാതെ മൂന്ന് മുന്നണി സ്ഥാനാർഥികൾക്കു മെതിരെ ഒറ്റയ്ക്ക് മത്സരിച്ചു വിജയം നേടിയ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം നേതാവ് രാജൻ കണ്ണാട്ടും (21 ,തിട്ടമേൽ വാർഡ്), ബി. ശരത്ചന്ദ്രൻ (കണ്ണൻ വാർഡ് 13, ശാസ്താംതാം കുളങ്ങര) , മംഗലം സൗത്ത് ആറാം വാർഡ് പ്രതിനിധി ഏബ്രഹാം (ജോസ് ) എന്നിവരും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

മറിയാമ്മ ജോൺ ഫിലിപ്പ്


(ചെയർപേഴ്‌സൺ ,ചെങ്ങന്നൂർ) (+ ഫോട്ടോ)
ബി.കോം ബിരുദ ധാരിയായ മറിയാമ്മ ജോൺ ഫിലിപ്പ് , നഗരസഭ ആരോഗ്യസ്ഥിരം കമ്മിറ്റി മുൻ അദ്ധ്യക്ഷയും ഇന്നർ വീൽ ക്ലബ് പ്രസിഡന്റുമാണ്. കൂടാതെ വൈസ് മെൻസ് ക്ലബ്ബ് വനിതാ വിഭാഗം മെമ്പർ ,മുണ്ടൻകാവ് കൃപാ ജനശ്രീ സെക്രട്ടറി ,തലപ്പനങ്ങാട് റസിഡൻസ് അസോസിയേഷൻ ഭരണ സമിതി അംഗം തുടങ്ങി നിരവധി സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ പ്രവർകയാണ്.