church
മല്ലപ്പള്ളി ടൗൺ സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ ഇടവകയുടെ പ്ലാറ്റുനം ജൂബിലി സമാപന സമ്മേളനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : മല്ലപ്പള്ളിയുടെ വികസനം ത്വരിതപ്പെടുത്താൻ സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അഡ്വ.മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. ഇടവകയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖകളിൽ വൻനേട്ടങ്ങളാണ് സഭ നൽകിയിട്ടുള്ളത്.തിരുവല്ലാ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ് അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ.ഫിലിപ്പ് വട്ടമറ്റം, റവ.ചെറിയാൻ രാമനാലിൽ കോർ എപ്പിസ്‌കോപ്പാ, റെജി പണിക്കമുറി, എ.ഡി. ജോൺ, സി. ലില്ലി ജോസ്, മാത്യു തോമസ്, ഫാ. മാത്യൂ വാഴയിൽ,ഫാ.ജോസഫ് കുളക്കുടി,ജോസഫ് മാത്യു, ഫാ. ജിനു ചാക്കോ, റവ. ബെനോജി കെ.മാത്യു, രാജൻ മാത്യൂ, റവ.മാത്യു പി.ജോർജ്, ഫാ.അലക്‌സ് കണ്ണമല എന്നിവർ പ്രസംഗിച്ചു.