പത്തനംതിട്ട- കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും കൈവശംവയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടത്തുന്ന പി ഹണ്ട് റെയ്ഡിൽ യുവഡോക്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ജില്ലയിൽ 13 സ്ഥലത്തു നടത്തിയ റെയ്ഡിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു. 11 മൊബൈൽ ഫോണുകളും രണ്ടു മെമ്മറി കാർഡുകളും പിടിച്ചെടുത്തു.
പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവഡോക്ടർ പിടിയിലായത്. തിരുവല്ല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എം.എ വിദ്യാർത്ഥിയാണ് പിടിയിലായത്. ഇരുവരുടെയും മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീലച്ചിത്രങ്ങളും വിഡിയോകളും കണ്ടെടുത്തു.