29-unnikrishnan-poozhikad
പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ യു എ ഖാദർ സുഗതകുമാരി അനുസ്മരണം ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നോവലിസ്റ്റ് യു.എ ഖാദറിനെയും കവയത്രി സുഗതകുമാരിയെയും അനുസ്മരിച്ചു. യോഗം എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.ച ന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ പ്രദീപ് കുമാർ,കെ ഭാസ്‌കരൻ, എം.കെ മുരളീധരൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.പി ജെ പ്രദീപ് കുമാർ സ്വാഗതവും,ജോയിന്റ് സെക്രട്ടറി സുജിത്ത് പി.പിള്ള നന്ദിയും പറഞ്ഞു.