29-velli-moonga
കാട്ടൂർപേട്ടയിൽ നിന്ന് പിടികൂടിയ അപൂർവ്വയിനം വെള്ളിമൂങ്ങ

കാട്ടൂർപേട്ട : ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ടയിൽ കണ്ടെത്തിയ വെള്ളിമൂങ്ങിയെ റാന്നിയിൽ നിന്നെത്തിയ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. കാട്ടൂർപേട്ട കുമ്പൻകുഴിയിൽ കെ.എ.തൻസീറിന്റെ പുരയിടത്തിലെ നെല്ലിമരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിമൂങ്ങയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് പറന്നുപോയ മൂങ്ങ ഇന്ന് ഉച്ചയോടെ വീണ്ടും എത്തി. കാട്ടൂർപേട്ടയിലുള്ള ജെറി, ജെസ്‌ലി എന്നീ രണ്ട് യുവാക്കളാണ് ചിറകിന് പരിക്ക് പറ്റി പറക്കാൻ പറ്റാത്ത അവസ്ഥയിലായ മൂങ്ങയെ പിടിച്ചത്. റാന്നിയിൽ നിന്നെത്തിയ ഫോറസ്റ്റ് അധികൃതർക്ക് മൂങ്ങയെ കൈമാറി.