 
തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ 136-ാം ജന്മദിന സമ്മേളനം നടത്തി. കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.റെജി തർക്കോലി, റെജി തൈക്കടവിൽ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, കെ.പി.രഘുകുമാർ, തോമസ് വർഗീസ്, ജിനു തൂമ്പുംകുഴി, കെ.ജെ മാത്യു, എ.ജി.ജയദേവൻ, രതീഷ് പാലിയിൽ, രാജേഷ് മലയിൽ, നെബു കൊട്ടയ്ക്കാട്, ശ്രിജിത്ത് മുത്തൂർ, ലെജൂ തിരുമൂല, ജാസ് പോത്തൻ എന്നിവർ പ്രസംഗിച്ചു.