ചെന്നീക്കര: മദ്യപിച്ചെത്തിയ കമ്മിറ്റി അംഗം അല്ലാത്ത പ്രവർത്തകനാണ് ചെന്നീർക്കരയിൽ കോൺഗ്രസ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. യോഗ നടപടികൾ തടസപ്പെടുത്തിയവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകണമെന്ന് ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. മാത്തൂർ വാർഡിൽ ബി.ജെ.പി നേടിയ മുന്നേറ്റം പരിശോധിക്കും. വിമത സാന്നിദ്ധ്യവും ഇത്തരക്കാരെ രഹസ്യമായി സഹായിച്ച ചിലരുടെ നീക്കങ്ങളുമാണ് കോൺഗ്രസിന് വിജയസാദ്ധ്യതയുളള പല വാർഡുകളിലും തിരിച്ചടിക്ക് കാരണമായത്. . തിരഞ്ഞെടുപ്പ് വേളയിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ ഡി.സി.സി നേതൃത്വത്തിന് നൽകിയ പരാതിയിന്മേൽ ശക്തമായ നടപടി വേ
ണം