 
പുല്ലാട് :കുറവൻകുഴി ചിരട്ടോലിക്കൽ പ്രൊഫ. ജോർജ് മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ) ഭാര്യ കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എലിസബത്ത് തോമസ് (ഡോളി -59 ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് പാലാക്കുന്ന് സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. കവുങ്ങുംപ്രയാർ പുതുപ്പറമ്പിൽ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : നവീൻ (സൗദി), നവ്യ (ഐഐടി ചെന്നൈ ) മരുമക്കൾ: കണ്ണൂർ മേപ്രത്ത് ആൻസി (സൗദി), ചെങ്ങന്നൂർ കൊച്ചുവടക്കേടത്ത് നിതിൻ ( മുംബൈ).