 
തിരുവല്ല: എസ്.എൻ.ഡി.പി യോഗം കിഴക്കൻ മുത്തൂർ ശാഖയുടെ 24-ാംമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് തിരുവല്ല യൂണിയൻ ഭാരവാഹികൾക്കും മുൻസിപ്പൽ വാർഡ് കൗൺസിലർമാർക്കും സ്വീകരണം നൽകി. ശാഖായോഗം പ്രസിഡൻറ് പി.എസ് ലാലൻ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ലാ യൂണിയൻ പ്രസിഡൻറ് ബിജു ഇരവിപേരൂർ, വൈസ് പ്രസിഡൻറ് കെ.ജി ബിജു, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ,ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ എഴുമറ്റൂർ,സന്തോഷ് ഐക്കരപറമ്പിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.കെ രവി,അനിൽ ചക്രപാണി,കെ.എൻ.രവീന്ദ്രൻ, മുൻസിപ്പൽ വാർഡ് കൗൺസിലർമാരായ സജി എം. മാത്യു, രാഹുൽ ബിജു, ശോഭാ ബിനു എന്നിവർക്ക് സ്വീകരണം നൽകി.ശാഖയിൽ നടപ്പാക്കിയ ചികിത്സ സഹായ പദ്ധതി യോഗം ഡയറക്ടർ ബോർഡ് മെമ്പർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. ശാഖാ സെക്രട്ടറി മഹേഷ് എം.പാണ്ടിശേരിൽ, വൈസ് പ്രസിഡൻറ് ലീല ആനന്ദൻ എന്നിവർ പ്രസംഗിച്ചു.