തിരുവല്ല: അഗതികൾക്ക് വീടുവെച്ചു നൽകുവാൻ 23 സെന്റ് ഭൂമി അഭിഭാഷക ദാനം ചെയ്തു. തിരുവല്ല കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ മുരളിയാണ് സ്ഥലം നൽകിയത്. സേവാഭാരതിയുടെ തലചായ്‌ക്കാൻ ഒരിടം പദ്ധതിയിലേക്കാണ് സ്ഥലം കൈമാറിയത്. തൃശൂരിലും കേരളത്തിലെ മറ്റിടങ്ങളിലും സേവാഭാരതി നിരവധി പേർക്ക് വീട് നൽകിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സ്ഥലം അവർക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് ഇന്ദിര പറഞ്ഞു. ഭർത്താവ് കെ.എൻ. മുരളീധരന്റെ പൂർണ പിന്തുണയും ഉണ്ടായിരുന്നെയിരുന്നെന്ന് അവർ പറഞ്ഞു. ആധാരം രജിസ്റ്റർ ചെയ്ത് ഭാരവാഹികൾക്ക് കൈമാറി. കൈമാറൽ ചടങ്ങ് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ ഉദ്ഘാടനം ചെയ്തു.തിരുവല്ല സേവാഭാരതി പ്രസിഡന്റ് ബിജു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജി.വിനു, അനൂപ് ആന്റണി, വി.ജിനചന്ദ്രൻ, ത്രിലോക് നാഥ്,വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.