 
ചെങ്ങന്നൂർ: കഴിഞ്ഞ നാലര വർഷക്കാലത്തെ ഇടതുഭരണം കെ.എസ്.ആർ.ടി.സിയെ തകർച്ചയിലേക്കു നയിച്ചതായി ബി.എം.എസ് സംസ്ഥാന സമിതിയംഗം ബി.രാജശേഖരൻ പറഞ്ഞു. റഫറണ്ടത്തിൽ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്)നെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ കെ.എസ്.ആർ.ടി യിൽ നടപ്പാക്കാൻ കഴിയാത്തത് ഭരണപരാജയമാണ്. ഇടതുവലതു യൂണിയനുകൾ ഒന്നും മിണ്ടാൻ സാധിക്കാതെ അവരെ പിൻതുണക്കുന്ന സംഘടനകളായി അധ:പതിച്ചു. കെ.എസ്..ആർ.ടി.സി യിൽ ബദൽ സംഘടനയായി കെ.എസ്.ടി എംപ്ലോയീസ് സംഘിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാസെക്രട്ടറി ജി.എം അരുൺ കുമാർ എൻ.ദേവദാസ് ,യൂണിറ്റ് സെക്രട്ടറി എൻ.ജെ സിജുമോൻ, പ്രസിഡന്റ് എൻ.മനോജ് കമാർ ജില്ലാ ട്രഷറർ കെ.വിനോദ്, പി.ആർ വിനോദ് ,സി.എസ് സുനുകുമാർ തുടങ്ങിയവർ സംസാരിച്ചു.