മല്ലപ്പള്ളി: വായ്പ്പൂര് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി ജനുവരി 8ന് ആറാട്ടോടെ സമാപിയ്ക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണ ഉത്സവ ചടങ്ങുകൾ നടക്കുക. ഇന്ന് വെളുപ്പിന് പതിവ് പൂജകൾ, രാവിലെ 10ന് കാവടിച്ചടങ്ങുകൾ, വൈകിട്ട് 7നും 7.30നും മദ്ധ്യേ കൊടിയേറ്റ്. രണ്ടാം ഉത്സവം മുതൽ എല്ലാ ദിനങ്ങളിലും രാവിലെ 8 മുതൽ നടതുറന്നിരിക്കുന്ന സമയം കൊടിമരച്ചുവട്ടിൽ പറ, അൻപൊലി വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്. എതിരേൽപ്പിനും മറ്റ് ഉത്സവച്ചടങ്ങുകൾക്കും ആനപ്പുറത്ത് എഴുന്നെള്ളത്ത് ഉണ്ടായിരിക്കുന്നതല്ല. വിവിധ കരകളിലേക്കുള്ള ദേവന്റെ പുറപ്പാട് വേളയിൽ വഴികളിൽ പറ, അൻപൊലി വഴിപാടുകൾ സ്വീകരിക്കുന്നതല്ല. പുറപ്പാട് എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ദേശപ്പറയായി ഒരു പറ, അൻപൊലി മാത്രം സ്വീകരിക്കുന്നതാണ്.