 
മല്ലപ്പള്ളി - ത്രിതല തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കേറ്റ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.റ്റി. ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി. സെക്രട്ടറി ആർ.വി.രാജേഷ്, കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ. റെജി തോമസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കോശി പി. സഖറിയ, മാത്യു ചാമത്തിൽ, അഡ്വ. പ്രസാദ് ജോർജ്ജ്, തോമസ് റ്റി. തുരുത്തിപ്പള്ളി, ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കീഴ്‌വായ്പൂര് ശിവരാജൻ, റ്റി.പി. ഗിരിഷ് കുമാർ, എബി മേക്കരിങ്ങാട്ട്, എ.ഡി. ജോൺ എന്നിവർ പ്രസംഗിച്ചു.