 
പത്തനംതിട്ട- ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗമായിരുന്ന കെ. കെ. സോമരാജന്റെ 5-ാമത് അനുസ്മരണ സമ്മേളനം പത്തനംതിട്ട സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ, പത്തനംതിട്ട ഹോക്കി സീനിയർ വൈസ് പ്രസിഡന്റ് പി. കെ. ജേക്കബ്,
എം. കെ. രവി, വിഷു അസോസിയേഷൻ പ്രതിനിധികളായ ബിജു, മുഹമ്മദ് ഷാ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പരിശീലക റോസമ്മ, ജഗദീഷ് ആർ. കൃഷ്ണ, സംസ്ഥാന ഹോക്കി എക്‌സിക്യൂട്ടീവ് അംഗം അമൃത് സോമരാജൻ എന്നിവർ പ്രസംഗിച്ചു.