
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
245 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്ന് വന്നവരും, 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 529 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 62 പേരുണ്ട്.
ജില്ലയിൽ ഇതുവരെ 29205 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 24636 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 245 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 24126 ആണ്. ജില്ലക്കാരായ 5019 പേർ ചികിത്സയിലാണ്.
നാല് മരണം കൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 4 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) 17 ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (58) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
2) 24 ന് രോഗബാധ സ്ഥിരീകരിച്ച കൊടുമൺ സ്വദേശി (79) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
3) 21ന് രോഗബാധ സ്ഥിരീകരിച്ച പളളിക്കൽ സ്വദേശിനി (36) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
4) വടശ്ശേരിക്കര സ്വദേശിനി (55) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (പാമ്പിനിയിൽ ഉൾപ്പെടുന്ന അഞ്ചേക്കർ കോളനി), വാർഡ് 1 (വയ്യാറ്റുപുഴയിൽ ഉൾപ്പെടുന്ന വയ്യാറ്റുപുഴ മാർത്തോമ പള്ളി മുതൽ സംരക്ഷിത വനമേഖല വരെ ഉൾപ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം) ,എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കരിക്കാട്ടിൽ കോളനി ,വാളക്കുഴി, പുല്ലേലമൺ, തടിയൂർ ടൗൺ,വരിക്കാനിക്കൽ എന്നിവയുടെ 7ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗം), വാർഡ് 11 (കരിക്കാട്ടിൽ കോളനി ,വാളക്കുഴി, പുല്ലേലമൺ, തടിയൂർ ടൗൺ, വരിക്കാനിക്കൽ എന്നിവയുടെ 11ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (അള്ളുങ്കൽ), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (പാലക്കാത്തറ ഭാഗം മുതൽ ചരിവുകാലായിൽ ഭാഗം വരെ) എന്നീ പ്രദേശങ്ങളിൽ ഡിസംബർ 29 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം നീക്കി
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 (തോട്ടപ്പുഴ ഭാഗം), വാർഡ് 6 (ചിറയിൽപ്പടി ഭാഗം) പ്രദേശങ്ങളെ ഡിസംബർ 30 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.