 
അടൂർ: വർഷങ്ങളായി മണ്ണും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന പോത്രാട് ചിറയുടേയും തോടിന്റെയും നവീകരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച 22 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.അടൂർ നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് കൗൺസിലർമാരായ ശ്രീജ ആർ. നായർ, വരിക്കോലിൽ രമേശ് കുമാർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജിത്ത്, ആനന്ദപ്പള്ളി കർഷക സമതി പ്രസിഡൻറ് വർഗീസ് ഡാനിയൽ,പോത്രാട് മധു,സാം തോമസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ,എസ് അഖിൽ,പോത്രാട് സേതു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.