പത്തനംതിട്ട: കെ.എസ്.ആർ.ടി.സി.,ഡി.ടി.ഒ ഓഫീസ് ഉൾപ്പടെയുള ഓഫീസ് സംവിധാനം പുതിയ കെട്ടിടത്തിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. തിങ്കളാഴ്ച രാവിലെ വീണാ ജോർജ്ജ് എം.. എൽ..എ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ഇപ്പോൾ പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് യാർഡ് നിർമ്മിക്കുന്നത്. യാർഡ് നിർമ്മിക്കുന്നതിനായി കെട്ടിടം പൊളിക്കണം , അതിനായി പഴയ കെട്ടിടം ലേലം ചെയ്തിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഓഫീസ് മാറ്റിയാൽ മാത്രമേ പഴയ കെട്ടിടം പൊളിക്കാൻ കഴിയുകയുള്ളു. കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വീണാ ജോർജ് എം.എൽ എ പറഞ്ഞു.