 
കോഴഞ്ചേരി: കോയിപ്രം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സി.ജി. ആശയെ (33) ഇന്ന് തിരഞ്ഞെടുക്കും.
പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമാണ്. 17 അംഗങ്ങളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 6 വീതവും എൻ.ഡി.എയ്ക്ക് 5 സീറ്റുമാണുള്ളത്. ഇടതുമുന്നണിയിൽ നിന്ന് പട്ടികജാതി വനിതാ സ്ഥാനാർത്ഥികൾ ആരും വിജയിച്ചില്ല. എട്ടാം വാർഡിൽ നിന്നാണ് ആശ വിജയിച്ചത്.
1 പി. സുജാതയാണ് യു.ഡി.എഫിൽ നിന്ന് വിജയിച്ച മറ്റൊരു പട്ടികജാതി വനിതാ അംഗം. ആശയ്ക്കും സുജാതയ്ക്കും രണ്ടര വർഷം വീതം പ്രസിഡന്റ് പദവി നൽകാനാണ് തീരുമാനം.
വരയന്നൂർ ചരിവു കാലായിൽ സി.സി. ഗോപാലന്റെയും രമയുടെയും മകളാണ് ബിരുദധാരിയായ ആശ . എം ടി എൽ പി സ്‌കൂൾ അദ്ധ്യാപികയായ ആശ അവിവാഹിതയാണ് യു.ഡി.എഫിലെ ജോൺസൺ തോമസും എൽ.ഡി.എഫിലെ ബിജു വർക്കിയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ചേർന്ന ഇടതുമുന്നണി യോഗത്തിൽ നിന്ന് സി.പി.ഐ വിട്ടുനിന്നു.