നാരങ്ങാനം: എൽ.ഡി.എഫിന് ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ നാരങ്ങാനം ഗ്രാമ പഞ്ചായത്തിൽ സി.പി.എമ്മിലെ മിനി സോമരാജൻ പ്രസിഡന്റായേക്കും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. വൈസ് പ്രസിഡന്റ് സ്ഥാനം മൂന്നുപേർക്കായി പങ്കുവയ്ക്കാനാണ് സാദ്ധ്യത.
മിനി സോമരാജൻ മുമ്പും പഞ്ചായത്ത് അംഗമായിരുന്നു. പത്ത് വർഷമായി നാരങ്ങാനം സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ, ആശാ വർക്കർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നാരങ്ങാനം 403ാം നമ്പർ എസ്.എൻ.ഡി.പി.ശാഖാ വൈസ് പ്രസിഡന്റുമാണ്.