കടമ്മനിട്ട: ഓൾ കേരള ലൈസൻസ്ഡ് വയർമാൻസ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി, ജയേഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വൈദ്യുതീകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പുതിയ മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കടമ്മനിട്ടയിൽ നടന്ന യോഗത്തിൽ ഭാരവാഹികളായി രഞ്ജിത്ത് ജോസഫ് (പ്രസിഡന്റ്),വിപിൻ (സെക്രട്ടറി),ബിനു ഫിലിപ്പ് (ട്രഷറർ),ഷാജൻ (വൈസ് പ്രസിഡന്റ് ), ബിനോയ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിപിൻ സ്വാഗതവും ബിനോയ് നന്ദിയും രേഖപ്പെടുത്തി.