പന്തളം: പന്തളം നഗരസഭാ ചെയർ പേഴ്‌സണായി ചുമതലയേറ്റ സുശീല സന്തോഷിന് ഫോക് ലോർ അക്കാഡമിയുടെ 2019ലെ അവാർഡ് ലഭിച്ചു. 50 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ പാക്കനാർകളി അവതരിപ്പിച്ചു വരുന്നു. ഭാരതോത്സവം, പട്ടികജാതി വികസന വകുപ്പ് ടൂറിസം വാരാഘോഷം എന്നി വയിലും ദൂരദർശനിലും ആകാശവാണിയിലും നിരവധി തവണ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.