മല്ലപ്പള്ളി: സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പരാതി പരിഹാര അദാലത്തുകൾ നടത്തുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 2021 ജനുവരി 13 ന് നടത്തും. കൊവിഡ് 19 നിയന്ത്രണങ്ങൾ ഉളളതിനാൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനായിട്ടാണ് പരാതി പരിഹാര അദാലത്ത് നടത്തുന്നത്. വിവിധ സർക്കാർ വകുപ്പുകളെ സംബന്ധിച്ച പരാതികൾ 30/12/ 2020 മുതൽ അക്ഷയകേന്ദ്രങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു.