
ഓമല്ലൂർ ശങ്കരൻ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]
-----------
പ്രാധാന്യം നൽകുന്നത് ?
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദ്യ പ്രാധാന്യം. ഏറ്റവും പ്രധാനപ്പെട്ട സാഹചര്യമാണിത്. അതിനെ നേരിടാൻ നന്നായി ശ്രമിക്കും.
കഴിഞ്ഞ ഭരണ സമിതിയുടെ കുറവ് വിലയിരുത്തിയിട്ടുണ്ടോ?
പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കും. നിരവധി പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പോയിട്ടുണ്ട്. അവ പൂർണമാക്കും.
വികസന കാഴ്ചപ്പാട് ?
സമഗ്രമായ വികസനമാണ് ലക്ഷ്യം. കാർഷിക മേഖലയിലും വ്യവസായ മേഖലയിലും നിരവധി പദ്ധതികൾ നടപ്പാക്കാനുണ്ട്. സാമൂഹ്യ ക്ഷേമ കർമ്മപരിപാടികൾ നടപ്പാക്കും. പമ്പ, മണിമല, അച്ചൻകോവിലാറ് തുടങ്ങിയ നദികളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കും. മികച്ച ജില്ലയായി പത്തനംതിട്ടയെ മാറ്റും.
വലിയ സാദ്ധ്യത ?
ജില്ലയിലെ വലിയൊരു സാദ്ധ്യതയാണ് ടൂറിസം. പക്ഷെ അതിനെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ പരാജയപ്പെടാറുണ്ട് ഭരണകൂടം. പിൽഗ്രിമേജ് ടൂറിസമടക്കമുള്ള സാദ്ധ്യതകൾ കുറച്ചു കൂടി മെച്ചപ്പെടുത്തും.
തൊഴിൽ സാദ്ധ്യത ?
യുവജനങ്ങൾക്കും സ്ത്രീകൾക്കുമായി തൊഴിൽ പരിശീലനം നടപ്പാക്കും. പുതിയ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
-----------------------
രാജി പി.രാജപ്പൻ [വൈസ് പ്രസിഡന്റ് ]
കന്നി അങ്കം, വൈസ് പ്രസിഡന്റ് സ്ഥാനം ?
അഭിമാനിക്കുന്നു.. ലഭിച്ച അവസരം നന്നായി ഉപയോഗിക്കാൻ കഴിയുക എന്നതാണ് പ്രാധാന്യം. എന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കായി പ്രവർത്തിക്കും. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ മനസിലാകും.
ആദ്യ പ്രാധാന്യം?
വിധവകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് പ്രാധാന്യം നൽകും. അവർക്കായുള്ള പദ്ധതികൾ നടപ്പാക്കും. നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
വികസന കാഴ്ചപ്പാടുകൾ ?
എല്ലാ മേഖലയിലും ഒരു പോലെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് ആഗ്രഹം. അത് സാധാരണക്കാരനിലേക്ക് എത്തണം.