തിരുവല്ല: എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം ഈസ്റ്റ് ശാഖയുടെ പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ നാലുവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. നാളെ രാവിലെ ഏഴിന് ശാഖാ ചെയർമാൻ സന്തോഷ് ചാപ്പുഴ പതാക ഉയർത്തും. മൂന്നാം ഉത്സവം വരെ ദിവസവും എട്ടിന് ഗുരുദേവ സ്തുതികൾ 8.30ന് ഭാഗവത പാരായണം വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന 7.30മുതൽ ദേവീപൂജ എന്നിവ ഉണ്ടായിരിക്കും. നാലിന് വൈകിട്ട് അഞ്ചിന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ തിരുവല്ല യൂണിയൻ ഭാരവാഹികൾക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നൽകും. 7.30ന് കൊവിഡ് നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും താലപ്പൊലി നടക്കും. എട്ടിന് ദേവീപൂജ.