omalloor
ഒാമല്ലൂർ ശങ്കരനും രാജി​. പി​ രാജപ്പനും

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ ഓമല്ലൂർ ശങ്കരനും വൈസ് പ്രസിഡന്റായി രാജി പി.രാജപ്പനും തിരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷത്തിന് ശേഷമാണ് എൽ.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണം ലഭിക്കുന്നത്. തിരഞ്ഞെടുപ്പ്‌ നടപടികൾ വരണാധികാരിയായ കളക്ടർ പി.ബി.നൂഹ് നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഓമല്ലൂർ ശങ്കരന്റെ പേര് ആർ.അജയകുമാർ നിർേദ്ദശിക്കുകയും ശ്രീനാദേവി കുഞ്ഞമ്മ പിന്താങ്ങുകയും ചെയ്തു. ഓമല്ലൂർ ശങ്കരന് 12 വോട്ടുകളും യു.ഡി.എഫിലെ കൃഷ്ണകുമാറിന് 4 വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട രാജി പി.രാജപ്പനും 12 വോട്ടുകൾ ലഭിച്ചു.

സി.പി.എമ്മിന്റെ മുതിർന്ന നേതാവാണ് ഓമല്ലൂർ ശങ്കരൻ. ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതി അംഗവുമാണ്. മുൻ

ഓമല്ലൂർപഞ്ചായത്ത് പ്രസിഡന്റും രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്നു. ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ ഇദ്ദേഹം ഇലന്തൂർ ഡിവിഷനിൽ നിന്ന് 2030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ കേരള മഹിളാസംഘം താലൂക്ക് കമ്മിറ്റി അംഗവും സി.പി.ഐ കൊറ്റനാട് വില്ലേജ് സെക്രട്ടറിയുമാണ്. ആനിക്കാട് ഡിവിഷനിൽ നിന്ന് 226 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആറൻമുള എഴിക്കാട് സാഷരതാ പ്രേരക് ആയിരിക്കെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച കെ.ശിവരാജന്റെ കുടുംബത്തിനുള്ള സർക്കാരിന്റെ കുടുംബ സഹായ ഫണ്ടായ 75000 രൂപയുടെ ചെക്ക്, ഭരണം ഏറ്റെടുത്തതിന് ശേഷം ഓമല്ലൂർ ശങ്കരൻ കൈമാറി.