president
ചന്ദ്രലേഖ ( പ്രസിഡന്റ്,

തിരുവല്ല: രണ്ട് പതിറ്റാണ്ടത്തെ യു.ഡി.എഫ് ഭരണത്തിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്ത പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി സി.പി.എം പ്രതിനിധികളായ ചന്ദ്രലേഖയും വൈസ് പ്രസിഡന്റായി ബിനിൽ കുമാറും തി​രഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്. ഏക എൻ.ഡി.എ അംഗം വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. കഴിഞ്ഞ തവണ നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗമായിരുന്ന ചന്ദ്രലേഖ ഇക്കുറി പുളിക്കീഴ് ഡിവിഷനിൽ നിന്നുമാണ് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നെടുമ്പ്രം ഡിവിഷനിൽ നിന്ന് ഇക്കുറി വിജയിച്ച ബിനിൽ രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 13 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 5, എൻ.ഡി.എ 1 എന്നിങ്ങനെയാണ് കക്ഷിനില. വരണാധികാരി ബി.അജിത് സത്യവാചകം ചൊല്ലി നൽകി.