 
തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിൽ ഒന്നാം വർഷ ബിരുദ്ധാനന്തര ബിരുദ്ധ ക്ലാസുകൾ ആരംഭിച്ചു. കൊമ്പാടി എപിസ്‌കോപൽ ജൂബിലി ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ റവ.ഡോ.ജോൺ ഫിലിപ്പ് മുഖ്യ സന്ദേശം നൽകി.കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. മൈക്രോസോഫ്റ്റ് ടീംസ് വഴിയാണ് ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്നത്. 4 മുതൽ ഗവൺമെന്റ് നിർദ്ദേശപ്രകാരം നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും.ഡോ.കോശി ജോൺ,പ്രൊഫ.രതീഷ് ആർ,ഡോ. സൂസൻ തോമസ്, ഡോ.നോബിൾ പി എബ്രഹാം എന്നിവർ പ്രസംഗിച്ചു.