31-jyothi-lakshmi
ജ്യോതി ലക്ഷ്മി

തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.എസ്.എസ് എൻ.സി.സി വിഭാഗങ്ങൾക്ക് വിവിധ അവാർഡുകൾ ലഭിച്ചു. മഹാത്മഗാന്ധി സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് വോളന്റിയറായി മൂന്നാം വർഷ സാമ്പത്തിക ശാസ്ത്രം ബിരുദ വിദ്യാർത്ഥി സജു എസ്.തിരഞ്ഞെടുക്കപ്പെട്ടു. 2020-21 വർഷത്തെ ഏറ്റവും മികച്ച എൻ. എസ്.എസ് യൂണിറ്റിനുള്ള പ്രശംസാപത്രവും തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. മികച്ച എൻ.എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പ്രശംസാപത്രം പ്രൊഫ. മനീഷ് ജേക്കബിന് ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച എൻ.സി.സി കേഡറ്റുകൾക്കുള്ള ചീഫ് മിനിസ്റ്റർ സ്‌കോളർഷിപ്പ് മാർത്തോമ്മ കോളേജിലെ എൻ.സി.സി കേഡറ്റുകൾക്ക് ലഭിച്ചു. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി സർജന്റ്. ജോഷ്വാ എബ്രഹാം ,മൂന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർത്ഥിനി അണ്ടർ ഓഫീസർജ്യോതി ലക്ഷ്മി ആർ എന്നിവരാണ് സ്‌കോളർഷിപ്പിന് അർഹരായത്. വിജയികളെ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, എൻ.സി.സി ഓഫീസർ ലെഫ്ണന്റ്. റെയിസൻ സാം രാജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.കെസിയ മേരി ഫിലിപ്പ്, ഡോ. ജോൺ ബർലിൻ, ഡോ. വർഗീസ് പി ജെ എന്നിവർ അഭിനന്ദിച്ചു.