 
പത്തനംതിട്ട: നാളെ മുതൽ റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന പശ്ചാതലത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ക്ലാസ് മുറികൾ അണുവിമുക്തമാക്കി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കവിത, വാളണ്ടിയേഴ്‌സ് ലീഡർ ശബരീഷ് കുമാർ, പന്തളം എൻ.എസ്.എസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് ബി.അഭിലാഷ് എന്നിവർ നേതൃത്വം കൊടുത്തു.