പത്തനംതിട്ട : തണ്ണിത്തോട് - ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന്, വാർഡ് നാല്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് (നാല് സെന്റ് കോളനി ഭാഗം), മലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാർഡ് നാല് (ഫിഷറീസ് ജംഗ്ഷൻ മുതൽ തടത്തിൽപ്പടി ഭാഗം വരെ), എന്നീ പ്രദേശങ്ങളിൽ ഇന്നു മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ ശുപാർശ പ്രകാരമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.ബി.നൂഹ് പ്രഖ്യാപിച്ചത്.