bjp

പത്തനംതിട്ട: കുളനട, ചെറുകോൽ,കവിയൂർ ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവികൾ ബി.ജെ.പി നേടി. കുളനടയിൽ രണ്ടാംതവണയാണ് ബി.ജെ.പി ഭരണത്തിലെത്തുന്നത്. ചിത്തിര സി.ചന്ദ്രൻ പ്രസിഡന്റായും പി.ആർ.മോഹൻദാസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എ എട്ട്, യു.ഡി.എഫ് നാല്, എൽ.ഡി.എഫ് 2, സ്വതന്ത്രർ രണ്ട് എന്നതാണ് കക്ഷിനില.
ചെറുകോലിൽ ആറാം വാർഡ്‌ അംഗം കെ.ആർ.സന്തോഷ് പ്രസിഡന്റായി. ഗീതാകുമാരിയാണ് വൈസ് പ്രസിഡന്റ്.
13 വാർഡുകളുള്ള പഞ്ചായത്തിൽ എൻ.ഡി.എ 5, എൽ.ഡി.എഫ് യു.ഡി.എഫ് 4 വീതം എന്നിങ്ങനെയാണ് സീറ്റ് നില.

കവിയൂരിൽ എം. ഡി. ദിനേശ് കുമാർ പ്രസിഡന്റായി. ശ്രീരഞ്ജിനി ഗോപിയെയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. 14 വാർഡുകളിൽ എൻ.ഡി.എ 6,യു.ഡി.എഫ് 4, എൽ.ഡി.എഫ് 3 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.