എഴുമറ്റൂർ : ഗ്രാമപഞ്ചായത്തിലെ വാർഡ് 12 , വാർഡ് 11 (വാളക്കുഴി ടൗൺ 11 ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗം) , വാർഡ് 13 (വാളക്കുഴി ടൗൺ 13 ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗം) എന്നീ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ ശുപാർശപ്രകാരം ഏഴു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടർ പി.ബി.നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.