പത്തനംതിട്ട: ചാലക്കയം, ളാഹ വനമേഖലയിൽ സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാത്ത ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ടർ പട്ടികയിൽ പേരോ, തിരിച്ചറിയൽ കാർഡോ ഇല്ലെന്നു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവരുടെ പേര് ചേർക്കുന്നതിനായി പ്രത്യേക ക്യാമ്പ് നടത്തി. ളാഹ മഞ്ഞതോട് ആദിവാസി കോളനികളിൽ റാന്നി തഹസിൽദാർ കെ.നവീൻബാബുവിന്റെ നേതൃത്വത്തിലുള്ള ടീം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള വിവരങ്ങൾ നേരിട്ടെത്തി ശേഖരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഹബീബ്, വില്ലേജ് ഓഫീസർ കെ.എസ്. അനിൽകുമാർ, ജീവനക്കാരായ കെ.കെ.അനിൽകുമാർ, ആശാദേവി, പ്രൊമോട്ടർ രതീഷ് എന്നിവർ ഉൾപ്പെടുന്ന ടീം ആണ് രേഖകൾ പരിശോധിച്ചത്.