തിരുവല്ല: ഏറെക്കാലത്തിനുശേഷം യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ച പെരിങ്ങര ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടായി മാത്തൻ ജോസഫും വൈസ് പ്രസിഡണ്ടായി സുഭദ്ര രാജനും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ് വിട്ടുനിന്നു. എൻ.ഡി.എയുടെ സ്ഥാനാർത്ഥികളെ നാലിനെതിരെ എട്ട് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫിന്റെ വിജയം. വരണാധികാരി എസ് അനിതകുമാരി മാത്തൻ ജോസഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെയുള്ള 15 വാർഡുകളിൽ എൽ.ഡി.എഫ് - 8, എൻ.ഡി.എ - 4, യു. ഡി.എഫ് - രണ്ട് എന്നതാണ് കക്ഷിനില.