bindu-kuruvilla
പ്രസിഡന്റ് ആയി തെരഞ്ഞടുക്കപ്പെട്ട ബിന്ദു കുരുവിള (ബിന്ദു ഷിബു)

തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണസമിതി അനിശ്ചിതത്വത്തിൽ. തിരഞ്ഞെടുക്കപെട്ടവർ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. അന്തിമ തീരുമാനം ഇലക്ഷൻ കമ്മീഷന്റേത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ബിന്ദു കുരുവിള(ബിന്ദു ഷിബു), വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബീനാ ബിജു എന്നിവരാണ് സത്യപ്രതിജ്ഞയ്ക്കു മുൻപ് രാജിവച്ചത്. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പു നടന്നത്. ഇന്നലെ രാവിലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ബിന്ദു കുരുവിളയ്ക്ക്നാലും ,എൻ.ഡി.എ പ്രസിഡന്റ്സ്ഥാനാർത്ഥി സജു ഇടയ്ക്കലിന് അഞ്ചും ,യു.ഡി.എഫ് സ്ഥാനാർത്ഥി സജീവ് കുമാറിന് (സജി വള്ളിയിൽ ) മൂന്നും ലഭിച്ചു.സ്വതന്ത്ര അംഗം സജൻ പി.വി വിട്ടു നിന്നു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ എൽ. .ഡി എഫിന് വോട്ടു നൽകിയതോടെ എൽ.ഡിഎ.ഫ് ഏഴും ,എൻ.ഡി.എയ്ക്ക് അഞ്ചും വോട്ടും ലഭിച്ചു. വിജയിയെ റിട്ടേണിംഗ് ഓഫീസർ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചപ്പോൾ അവർ രാജിവയ്ക്കുകയാണുണ്ടായത്. ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റു തിരഞ്ഞെടുപ്പിലും ഇതു തന്നെയാണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ എൻ.ഡി.എ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കലാരമേശിന് അഞ്ച് വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബീനാ ബിജു നാല് വോട്ടും ,യു.ഡി.എഫിലെ ഗീതാ സുരേന്ദ്രന് മൂന്ന് വോട്ടും ലഭിച്ചു .സ്വതന്ത്ര സ്ഥാനാർത്ഥി പി.വി സജൻ യോഗത്തിൽ പങ്കെടുത്തില്ല. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫ് അംഗമായ ബീനാ ബിജുവിന് വോട്ടു ചെയ്തതോടു കൂടി ഇവരുടെ വോട്ടിംഗ് നില ഏഴായി ഉയർന്നു. എൻ.ഡി.എ സ്ഥാനാർത്ഥി കലാരമേശിന്അഞ്ചും വോട്ടും ലഭിച്ചു.തുടർന്ന് വിജയിച്ച സ്ഥാനാർത്ഥി ബീനാ ബിജുവിനെ റിട്ടേണിംഗ് ഓഫീസർ സത്യപ്രതിജ്ഞയ്ക്കു വിളിച്ചപ്പോൾ ഇവർ രാജി വയ്ക്കുകയാണുണ്ടായത്. അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇനി ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കും. ആകെ 13 സീറ്റിൽ യു.ഡി.ഫ് മൂന്ന് ,എൽ.ഡി.എഫ് നാല് ,ബി.ജെ.പി അഞ്ച് , സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് കക്ഷിനില.