പത്തനംതിട്ട - ജില്ലയിൽ ഇന്ന് 714 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ വിദേശത്ത് നിന്ന് വന്നവരും, 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 667 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 42 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്

ജില്ലയിൽ രോഗംബാധിച്ച് മറ്റ് സംസ്ഥാനക്കാരായ എട്ടു പേരെ അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോട്ടയം, എറണാകുളം ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ടു പേരെ ജില്ലയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 29913 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 25303 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ച് രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 26ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (47) ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു. കടപ്ര സ്വദേശിനി (52) ഡിസംബർ 29ന് തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയിൽ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 422 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 24548 ആണ്. ജില്ലയിൽ 5177 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 4904 പേർ ജില്ലയിലും, 273 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.


9 കൊവിഡ് ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 3237


10 സ്വകാര്യ ആശുപത്രികളിൽ 141


ആകെ 4282

ജില്ലയിൽ 8228 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4075 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3543 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 187 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 36 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 15846 പേർ നിരീക്ഷണത്തിലാണ്.