പന്തളം: പന്തളം മേഖലയിലെ ഗ്രാമ, ബ്ലോക്ക് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു. രാവിലെ 11ന് പ്രസിഡന്റ് തിരഞ്ഞടുപ്പും ഉച്ചയ്ക്കു രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടന്നു. കുളനട ഗ്രാമപഞ്ചായത്തിൽ ചിത്തിര സി.ചന്ദ്രൻ,തുമ്പമണ്ണിൽ റോണി സഖറിയ,പന്തളം തെക്കേക്കരയിൽ രാജേന്ദ്രപ്രസാദ്,പന്തളം ബ്ലോക്കിൽ രേഖാ അനിൽ എന്നിവരാണു പ്രസിഡന്റുമാർ. രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞടുപ്പും നടന്നത്. കുളനടയിൽ വരണാധികാരി അടൂർ എ.ഇ.ഒ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ചിത്തിര സി.ചന്ദ്രനും യു.ഡി.എഫിലെ ആർ.ബിന്ദുവും തമ്മിലായിരുന്നു മത്സരം. പ്രസിഡന്റ് പദം പട്ടിക ജാതി വനിതാ സംവരണമായ ഇവിടെ ആ വിഭാഗത്തിൽ നിന്നും അംഗങ്ങളില്ലാത്തതിനാൽ നാല് അംഗങ്ങളുള്ള എൽ.ഡി.എഫ് മത്സരിച്ചില്ല. വോട്ടെടുപ്പിലും പങ്കെടുത്തില്ല.എട്ട് വോട്ടുകൾ നേടിയ ചിത്തിര വിജയിച്ചു. തുടർന്നു വരണാധികാരിയുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 15ാം വാർഡിൽ നിന്നുള്ള അംഗമാണ്. വൈസ് പ്രസിഡന്റാറായി ബി.ജെ.പിയിലെ തന്നെ പി.ആർ. മോഹൻദാസ് എട്ട് വോട്ടുകൾ നേടി വൈസ് പ്രസിഡന്റാ എതിരെ മത്സരിച്ച യു.ഡി.എഫിലെ പി.കെ. ഉണ്ണിക്കൃഷ്ണപിള്ളയ്ക്ക് നാല് വോട്ടുകളാണു ലഭിച്ചത്.തുമ്പമണിൽ യു.ഡി.എഫിലെ റോണി സഖറിയയും എൽ.ഡി.എഫിലെ മോനി ബാബുവും തമ്മിലായിരുന്നു മത്സരം. 13 അംഗങ്ങളാണിവിടെ. റോണി സഖറിയയ്ക്ക് എട്ട് , മോനി സാബുവിനു മൂന്ന് വോട്ടുകളും ലഭിച്ചു. രണ്ടംഗങ്ങളുള്ള ബി.ജെ.പി വിട്ടു നിന്നു. റോണി സഖറിയ വരണാധികാരി പന്തളം അസി.കൃഷി ഡയറക്ടർ ജോയ്‌സി കെ.കോശിയുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു.അഡ്വ.രാജേഷാണ് വൈസ് പ്രസിഡന്റ്. പന്തളം തെക്കേക്കരയിൽ പന്തളം എഇഒ സുധർമ്മ എ.ആർ.വരണാധികാരിയായിരുന്നു.മൂന്നാം വാർഡിൽ നിന്നുള്ള എൽ.ഡി.എഫിലെ എസ്.രാജേന്ദ്രപ്രസാദിനെതിരെ എൻ.ഡി.യിലെ എ.കെ സുരേഷ് മത്സരിച്ചു. എട്ട് വോട്ടുകൾ നേടിയ എസ്. രാജേന്ദ്രസാദ് വിജയിച്ചു. എ.കെ.സുരേഷിന് നാല് വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രാജന്ദ്രപ്രസാദ് വരണാധികാരിക്കു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സി.പി.ഐയിലെ റാഹേൽ എൻ.ഡി.എയിലെ അംബികാദേവരാജനെ തോല്പിച്ചു വൈസ് പ്രസിഡന്റായി. 14 അംഗങ്ങളൊന്ന് ഇവിടെയുള്ളത് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർ എം.ജി. പ്രമീള ആയിരുന്നു വരണാധികാരി.നിലവിൽ പ്രസിഡന്റായ വിജയപുരം എട്ടാം ഡിവിഷനിൽ നിന്നുള്ള സിപിഐയിലെ രേഖാ അനിൽ ഏഴ് വോട്ടുകൾ നേടി വിജയിച്ചു. എതിരെ മത്സരിച്ച എൻ.ഡി.എയിലെ സന്തോഷിനു മൂന്നു വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റായി അശ്വതി ബിനോജും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സമിതിയിലെ മൂന്നംഗ യു.ഡി.എഫ് മത്സരത്തിൽ നിന്നു വിട്ടുനിന്നു.