അടൂർ : അടൂരിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എൽ ഡി.എഫിന് നേട്ടം. മറ്റ് പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്ഥമായി മൂന്ന് മുന്നണികളും ഏറത്ത് പഞ്ചായത്തിൽ മത്സരിച്ചു. ഏറത്ത് പഞ്ചായത്തിലെ ആകെയുള്ള 17സീറ്റിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് ആറും എൻ.ഡി.എയ്ക്ക് മൂന്നും സീറ്റാണ് ഉള്ളത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്തോഷ് ചാത്തന്നൂപ്പുഴക്ക് എട്ട് വോട്ടും യു.ഡി.എഫിലെ അഡ്വ.ബി.രാജീവിന് ആറ് വോട്ടും എൻ.ഡി.എയിലെ രമണന് മൂന്ന് വോട്ടും ലഭിച്ചു. ഇതോടെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മറ്റ് സ്ഥാനാർത്ഥിയേക്കാൾ 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കാത്തതിനാൽ ആ സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തി. ഈ സമയം എൽ.ഡി.എ അംഗങ്ങൾ ബാലറ്റ് കൈപ്പറ്റാതെ വിട്ട് നിന്നു. ഇതോടെ കൂടുതൽ വോട്ട് നേടിയ എൽ.ഡി.എഫിലെ സന്തോഷ് ചാത്തന്നൂപ്പുഴ പ്രസിഡന്റായി തിരെഞ്ഞെടുക്കെപെട്ടു. തുടർന്ന് ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. എൽ ഡി.എഫിലെ ശ്രീജാ കുമാരി എട്ട് വോട്ട് നേടി വിജയിച്ചു. യു.ഡി.എഫിലെ സൂസൻ ശശികുമാറിന് ആറ് വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥിയായി ശ്രീലേഖാഹരികുമാറും മത്സരരംഗത്ത് ഉണ്ടായിരുന്നു താലൂക്ക് സപ്ലേ ഓഫീ സർ എം. അനിൽ ആയിരുന്നു വരണാധികാരി. ഏഴംകുളം പഞ്ചായത്തിൽ എൽ.ഡി. എഫിൽ സി.പി.എംലെ ആശാ വി.എസ്.13 വോട്ട് നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.എതിർ സ്ഥാനാർത്ഥി ശാന്തി.കെ.കുട്ടന് ആറ് വോട്ട് ലഭിച്ചു.ഏക ബി .ജെ.പി.അംഗം എസ്.ഷീജ പങ്കെടുത്തില്ല. വൈസ് പ്രസിഡന്റ് ആയി സി.പി.ഐലെ അഡ്വ.ആർ.ജയൻ 13 വോട്ട് നേടി തിരഞ്ഞെടുക്കെപ്പെട്ടു. യു.ഡി.എഫിലെ ഇ.എ ലത്തീഫിന്റ ആറ് വോട്ടും ലഭിച്ചു.അടൂർ റിസർവേ സൂപ്രണ്ട് റോയിമോൻ വരണാധികാരിയായിരുന്നു. ഏനാദിമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫിലെ പി.രാജഗോപാലൻ നായർ എട്ട് വോട്ടിന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ അരുൺ രാജിന് ആറ് വോട്ട് ലഭിച്ചു. ഇവിടെ വോട്ടെടുപ്പിൽ നിന്ന് എം.ഡി.എ വിട്ടുനിന്നു. എൽ.ഡി.എഫിലെ ഉദയ രശ്മി വൈസ് പ്രസിഡന്റായി. യു.ഡി.എഫിലെ മിനി മനോഹരൻ ആയിരുന്നു എതിർ സ്ഥാനാർത്ഥി.