ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പാണ്ടനാട് പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക്. ഏറ്റവുംവലിയ ഒറ്റകക്ഷിയായി ശ്രദ്ധേയമായി മാറിയ പാണ്ടനാട് ബി.ജെ.പിയുടെ ആശ.വി.നായർ പ്രസിഡന്റായി അധികാരമേറ്റു. 13 വാർഡുകളുള്ള പാണ്ടനാട്ടിൽ കക്ഷിനില എൻഡിഎ 6 സീറ്റും, എൽഡിഎഫ് 5 സീറ്റ്, യുഡിഎഫ് 2 സീറ്റ് എന്നിങ്ങനെയായിരുന്നു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പു നടന്നത്. ഇന്നലെ രാവിലെ നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ടുനിന്നു. ആറ് സീറ്റുകൾ നേടിയ എൻ.ഡി.എ ഭരണം പിടിച്ചെടുക്കുകയായിരുന്നു.എൽ.ഡി.എഫിലെ ജയ്ൻ ജിനുവിനെ പരാജയപ്പെടുത്തിയാണ് എൻ.ഡി.എ യിലെ ആശ.വി.നായർ വിജയിച്ചത്. ആശ.വി.നായർക്ക് ആറ് വോട്ടുകളും, ജയിൻ ജിനുവിന് അഞ്ച് വോട്ടുകളുമാണ് ലഭിച്ചത്.വൈസ് പ്രസിഡന്റായി എൻ.ഡി.എയുടെ ടി.സി സുരേന്ദ്രൻ വിജയിച്ചു.